നടുവേദന മാറാൻ 8 തവളകളെ ജീവനോടെ വിഴുങ്ങി സ്ത്രീ; പിന്നെ സംഭവിച്ചത്...

ബീജിങ്: ചൈനയിൽ നടുവേദന മാറാൻ തവളകളെ ജീവനോടെ വിഴുങ്ങിയ 82 കാരി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 തവളകളെയാണ് ഇവർ വിഴുങ്ങിയത്.

ഏറെ നാളായി ഇവർ കടുത്ത നടുവേദന അനുഭവിച്ചു വരികയായിരുന്നു വൃദ്ധ. തുടർന്ന് ഇവർ വീട്ടുകാരോട് ജീവനുള്ള തവളയെ പിടിച്ചു നൽകാൻ ആവശ്യപ്പെട്ടു. അത് കഴിച്ചാൽ തന്‍റെ അസുഖം മാറുമെന്നാണ് അവർ വിശ്വസിച്ചിരുന്നത്. എന്നാൽ ഇതിന് യാതൊരു മെഡിക്കൽ പിന്തുണയുമില്ല എന്നതാണ് യാഥാർഥ്യം.

8 തവളകളെ വിഴുങ്ങിയതോടെ വൃദ്ധയുടെ ദഹന സംവിധാനം തകരാറിലാവുകയും പരാന്ന ഭോജികൾ ശരീരത്തെ പിടികൂടുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയുടെ ശരീരത്തിനുള്ളിൽ ഓക്സിഫിൽ എന്ന നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന പാരസൈറ്റ് ആണ് കടന്നു കൂടിയതെന്ന് ഡോകടർമാർ പറഞ്ഞു. നിലവിൽ 2 ആഴ്ചത്തെ ചികിത്സക്ക് ശേഷം വൃദ്ധയെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Woman swallowed 8 frogs alive to relieve back pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.