സ്റ്റോക്ക്ഹോം (സ്വീഡൻ): മകനെ 28 വർഷം അപാർട്ട്മെൻറിൽ പൂട്ടിയിട്ടതിന് 70 കാരി അറസ്റ്റിൽ. സ്വീഡനിലാണ് സംഭവം. രോഗബാധിതയായ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് മകനെ അപാർട്ട്മെൻറിൽ നിന്ന് ഒരു ബന്ധു കണ്ടെത്തിയത്. 41 വയസായ മകന് പല്ലുകളുണ്ടായിരുന്നില്ല. അതിഗുരുതരമായ പോഷകാഹാരക്കുറവും ഉണ്ടായിരുന്നു.
മകന് 12 വയസുള്ളപ്പോൾ സ്കൂളിൽ നിന്ന് ഇറക്കി കൊണ്ടുവന്നതായിരുന്നു. അതിന് ശേഷം ആ കുട്ടിയെ ആരും കണ്ടിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷം അവനെ അവരുടെ അപാർട്ട്മെൻറിൽ കണ്ടെത്തുേമ്പാൾ സംസാരിക്കാൻ പോലും കഴിയുന്ന അവസ്ഥയിലായിരുന്നില്ല.
ഇപ്പോൾ 70 വയസായ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ അവരുടെ ഒരു ബന്ധു അപാർട്ട്മെൻറിൽ മകനായി തിരച്ചിൽ നടത്തുകയായിരുന്നു. വൃത്തിഹീനമായ നിലയിലായിരുന്നു അപാർട്ട്മെൻറ്. വർഷങ്ങളായി ജനവാതിലുകൾ പോലും തുറക്കാറുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. ആരുമായും അടുത്ത ബന്ധം സ്ത്രീ സൂക്ഷിച്ചിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.
ആശുപത്രിയിൽ കഴിയുന്ന വൃദ്ധക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപാർട്ട്മെൻറ് പൊലീസ് സീൽ ചെയ്തു. അതേസമയം, സംഭവത്തിൽ വിശദീകരണമൊന്നും വൃദ്ധ നൽകിയിട്ടില്ല. സംഭവത്തിന് പിറകിലെ ദുരൂഹത പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അയൽവാസികളും ബന്ധുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.