പ്രസവസമയത്ത് 'ഹോർമോൺ തകരാറ്' എന്ന് അവഹേളിച്ചതിന് ഭാര്യ ഭർത്താവിനെ പ്രസവമുറിയിൽ നിന്ന് പുറത്താക്കി. അതേസമയം, ആശുപത്രിയിൽ വേദനാജനകമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ തന്റെ ഭർത്താവ് തുടക്കത്തിൽ വളരെയധികം പിന്തുണച്ചിരുന്നുവെന്ന് 32കാരിയായ യുവതി വെളിപ്പെടുത്തി. പ്രസവ സമയത്ത് മിഡ്‌വൈഫ് ദമ്പതികളോട് അവരുടെ ഗർഭകാല യാത്രയെക്കുറിച്ചും മറ്റും ചോദിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ ഏറ്റുമുട്ടൽ ഉടലെടുത്തത്.
ഭർത്താവ് മോശം പരാമർശം നടത്തിയതിന് ശേഷം, മിഡ്‌വൈഫ് സംഭാഷണം മാറ്റാൻ ശ്രമിച്ചു. പക്ഷേ, വീണ്ടും തർക്കം തുടർന്നു. തുടർന്ന് യുവതി ഭർത്താവിനെ പ്രസവമുറിയിൽനിന്ന് ചവിട്ടിപ്പുറത്താക്കുകയായിരുന്നു. സംഭവം യുവതി തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇവരെ പിന്തുണച്ച് ധാരാളം ആളുകൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.