മെൽബൺ: മുൻ ഭർത്താവിന്റെ മാതാപിതാക്കളെയടക്കം മൂന്നുപേരെ കൂണിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. 49 വയസ്സുള്ള എറിൻ പാറ്റേഴ്‌സണെന്ന സ്ത്രീയാണ് ആസ്ട്രേലിയയിലെ ഗിപ്പ്‌സ്‌ലാൻഡ് മേഖലയിലെ ലിയോംഗതയിലെ വസതിയിൽ നിന്ന് അറസ്റ്റിലായത്. മൂന്ന് പേരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹോമിസൈഡ് സ്ക്വാഡ് ഡിറ്റക്ടീവുകൾ സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 29ന് എറിൻ പാറ്റേഴ്‌സൺ ബീഫിന്റെ കൂടെ വിഷം ചേർത്ത കൂൺ വേർപിരിഞ്ഞ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ, ഗെയ്ൽ, പ്രാദേശിക പാസ്റ്റർ ഇയാൻ വിൽക്കിൻസൺ, അദ്ദേഹത്തിന്റെ ഭാര്യ ഹെതർ എന്നിവർക്കും നൽകുകയായിരുന്നു. തുടർന്ന് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ രണ്ട് ദമ്പതിമാരെയും രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പാസ്റ്ററുടെ ഭാര്യയും ദമ്പതിമാരും മരിച്ചു. വിഷാംശമുള്ള ഡെത്ത് ക്യാപ് കൂൺ കഴിച്ചതുമൂലം ശരീരത്തിന്റെ ആന്തരികാവയവങ്ങൾ തകരാറിലായാണ് ഇവർ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
പാസ്റ്റർ രണ്ട് മാസത്തോളം ആശുപത്രിയിൽ ഗുരുതരമായി കഴിയുകയും പിന്നീട് ഡിസ്ച്ചാർജാവുകയും ചെയ്തു. താൻ നിരപരാധിയാണെന്നും കടയിൽ നിന്ന് കൂൺ വാങ്ങി അതിൽവിഷബാധയുണ്ടായത് ആകസ്മികമാണെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ യുവതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.