അമേരിക്കയിലെ കാട്ടുതീ​: നിരവധി പേർ മരിച്ചതായി സംശയം

കാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്​ പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധിപേർ മരിച്ചതായി സംശയം. ഒറിഗോൺ, കാലിഫോർണിയ സ്​റ്റേറ്റുകളിലാണ്​ കാട്ടുതീ അതിരൂക്ഷമായിട്ടുള്ളത്​.

ആഗസ്​റ്റ്​ പകുതി മുതൽ ഇതുവരെ 26 പേരാണ്​ കാട്ടുതീയിൽ മരിച്ചത്​്. ആയിരക്കണക്കിന്​ വീടുകളും വാഹനങ്ങളും ചാമ്പലായി. കാലിഫോർണിയയിൽ 19ഉം ഒറിഗോണിൽ ആറും വാഷിങ്​ടണിൽ ഒരാളുമാണ്​ മരിച്ചത്​. ഡസൻകണക്കിന്​ പേരെ കാണാതായതായി ഒറി​ഗോൺ ഗവർണർ കേറ്റ്​ ബ്രൗൺ പറഞ്ഞു.

കത്തിനശിച്ച വീടുകൾ പരിഗണിക്കു​േമ്പാൾ വലിയ ദുരന്തമാണു​ണ്ടായതെന്നാണ്​ കണക്കുകൂട്ടലെന്ന്​ ഒറിഗോൺ എമർജൻസി മാനേജ്​മെൻറ്​ ഡയറക്​ടർ ആൻഡ്രൂ ഫിലിപ്​സ്​ പറഞ്ഞു.

കാലിഫോർണിയയിൽ 25 ലക്ഷം ഏക്കർ പ്രദേശത്താണ്​ തീയുള്ളത്​. ഒറിഗോണിൽ 10 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിൽ അമർന്നുകഴിഞ്ഞു. സംസ്ഥാനത്തെ രണ്ടു​ ഭാഗ​െത്ത കാട്ടുതീ ഒരുമിച്ച്​ വലിയ അപകടം സൃഷ്​ടിക്കുമോയെന്ന ഭയവും അധികൃതർക്കുണ്ട്​. ഒറിഗോണിൽ അഞ്ചു​ ലക്ഷം പേരോട്​ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.