യു​ക്രെ​യ്നി​ൽ വ്യാ​പ​ക റഷ്യൻ ആ​ക്ര​മ​ണം

കി​യ​വ്: ജ​നീ​വ​യി​ൽ യു​ക്രെ​യ്ൻ -യു.​എ​സ് പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ യു​ക്രെ​യ്നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. 420 ഡ്രോ​ണു​ക​ളും 39 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ത്തി​യ​ത്.

പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച​താ​യും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ​ജാ​റെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ർ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ വ്യാ​ഴാ​ഴ്ച യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷ, പ്ര​തി​രോ​ധ കൗ​ൺ​സി​ൽ മേ​ധാ​വി റു​സ്തം ഉ​മ​റോ​വ് ആ​ണ് യു​ക്രെ​യ്നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Widespread Russian aggression in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.