ഇന്ത്യയും യൂറോപ്പും കഴിഞ്ഞു...മെഡിറ്ററേനിയൻ മേഖലയിൽ ഡെൽറ്റ വകഭേദം നാലം തരംഗത്തിന്​ തിരികൊളുത്തിയതായി ഡബ്ല്യു​.എച്ച്​.ഒ

കെയ്​റോ: വാക്​സിനേഷൻ നിരക്ക്​ താരതമ്യേന കുറഞ്ഞ നിരക്കിലുള്ള മെഡിറ്ററേനിയൻ മേഖലയിൽ ഡെൽറ്റ വകഭേദം കോവിഡ്​ നാലാം തരംഗത്തിന്​ തിരികൊളുത്തിയതായി ലോകാരോഗ്യ സംഘടന. 'ഡെൽറ്റ വകഭേദം കാരണം ലോകാരോഗ്യ സംഘടനയുടെ ഈസ്​റ്റേൺ മെഡിറ്ററേനിയൻ മേഖലയിൽ കോവിഡ്​ ബാധ രൂക്ഷമാകുകയാണ്​. പ്രദേശത്തെ 22ൽ 15 രാജ്യങ്ങളിലും ഡെൽറ്റ വകഭേദം റിപ്പോർട്ട്​ ചെയ്​തു' -ലോകാരോഗ്യ സംഘടന പ്രസ്​താവനയിൽ പറഞ്ഞു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡെൽറ്റ അതിവേഗം പടർന്ന്​ പിടിക്കുകയാണെന്നും വാക്​സിനേഷന്​ വിധേയമാകാത്തവരിലാണ്​ ഇത്​ കൂടുതലായും റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​.

'കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും ലോകാരോഗ്യ സംഘടനയുടെ മറ്റെല്ലാ മേഖലകളിലുമുള്ള ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ കുറച്ച്​ ആഴ്ചകളായി പുതിയ രോഗബാധയും മരണനിരക്കും വർധിച്ചു. പുതിയ കേസുകളിൽ ഭൂരിഭാഗവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും വാക്​സിൻ എടുക്കാത്തവരാണ്​. മേഖല ഇപ്പോൾ കോവിഡ്​ നാലാം തരംഗത്തെ അഭിമുഖീകരിച്ച്​ കൊണ്ടിരിക്കുകയാണ്' -ഡബ്ല്യു​.എച്ച്​.ഒ റീജ്യനൽ ഡയരക്​ടർ ഡോ. അഹ്​മദ്​ അൽ മന്ദരി പറഞ്ഞു​.

മുൻ മാസത്തെ അപേക്ഷിച്ച്​ പുതിയ രോഗബാധ 55 ശതമാനവും മരണം 15 ശതമാനവും വർധിച്ചു. ആഴ്ചയിൽ 3,10,000 കേസുകളും 3500 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ തുണീഷ്യയടക്കം കോവിഡ്​ തരംഗത്തോട്​ പൊരുതുകയാണ്​. ഓക്​സിജന്‍റെയും ഐ.സി കിടക്കകളുടെയും ക്ഷാമം പ്രദേശത്ത്​ ആരോഗ്യ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കി.

Tags:    
News Summary - WHO says Covid-19 delta variant driving 'fourth wave' in Middle East region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.