ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ലബനാനിലെ സൗർ പട്ടണത്തിലെ ജബൽ ആശുപ​ത്രിയിൽ ചികിത്സ തേടിയ യുവാവ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ സമാധാന ചർച്ച വഴിമുട്ടി

ബൈ​റൂ​ത്: യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ട​പെ​ട്ടി​ട്ടും ല​ബ​നാ​നി​ൽ വെ​ടി​നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കാ​തെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. വാ​ഷി​ങ്ട​ണി​ൽ യു.​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ല​ബ​നാ​ൻ-​ഇ​സ്രാ​യേ​ൽ നാ​ലാം ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച തു​ട​ങ്ങി​യ ചൊ​വ്വാ​ഴ്ച​യും ദ​ക്ഷി​ണ ല​ബ​നാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ല​ബ​നാ​നി​ലെ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​റാ​ൻ യു.​എ​സു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ​നി​ന്ന് പി​ന്മാ​റി​യി​രി​ക്കു​ക​യു​മാ​ണ്. ഇ​തോ​ടെ, 96 ദി​വ​സം പി​ന്നി​ട്ട യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​വാ​തെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ട്രം​പ്.

സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന​താ​യി ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ​ദി​വ​സം സം​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് യു.​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വെ​ടി​നി​ർ​ത്ത​ൽ ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ആ​​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ട്രം​പ് കു​പി​ത​നാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സം​സാ​ര​ത്തി​നി​ടെ നെ​ത​ന്യാ​ഹു​വി​നെ ട്രം​പ് ‘​ഭ്രാ​ന്ത​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​വ​ത്രെ. എ​ന്നാ​ൽ, ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു ത​നി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹി​സ്ബു​ല്ല വെ​ടി​നി​ർ​ത്ത​ലി​ന് ത​യാ​റാ​യെ​ന്നു​മാ​ണ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, യു.​എ​സ് സ​ർ​ക്കാ​റി​ൽ നി​ന്ന് ആ​രാ​ണ് ഹി​സ്ബു​ല്ല​യു​മാ​യി സം​സാ​രി​ച്ച​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ട്രം​പു​മാ​യു​ള്ള ഫോ​ണ്‍സം​ഭാ​ഷ​ണം സ്ഥി​രീ​ക​രി​ച്ച നെ​ത​ന്യാ​ഹു പ​ക്ഷേ ധാ​ര​ണ​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ല്ല.

ദ​ക്ഷി​ണ ല​ബ​നാ​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തു​റ​മു​ഖ ന​ഗ​ര​മാ​യ സൗ​റി​ലെ ജ​ബ​ൽ ആ​ശു​പ​ത്രി​ക്കു​നേ​രെ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി ഉ​യ​ർ​ന്ന​താ​യും 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് വീ​ണ്ടും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം. ഇ​തോ​ടെ പ്ര​ദേ​ശ​ത്തു​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ല​ബ​നാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ്യൂ​ഫ​ർ​ട്ട് കാ​സി​ൽ ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 25 വ​ര്‍ഷ​ത്തി​നി​ട​യി​ലെ ല​ബ​നാ​നി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക അ​ധി​നി​വേ​ശ​മാ​ണ് ഇ​പ്പോ​ള്‍ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തു​ന്ന​ത്. ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെ​തി​രെ സ്​​പെ​യി​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ല​ബ​നാ​നി​ൽ വെ​ടി​നി​ർ​ത്തു​ക എ​ന്ന​താ​ണ് ഇ​റാ​ന്റെ സ​മാ​ധാ​ന ച​ർ​ച്ച​ക്കു​ള്ള ഉ​പാ​ധി​ക​ളി​ലൊ​ന്ന്. നെ​ത​ന്യാ​ഹു​വി​ന്റെ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക്ക് ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ത്ര​യും കാ​ലം, ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കും. ഇ​ത് ആ​ഗോ​ള വി​പ​ണി​യെ കൂ​ടു​ത​ൽ ദൂ​ർ​ബ​ല​മാ​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - West Asia peace talks hit a dead end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.