വാഷിങ്ടൺ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഞങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ട് എന്ന പ്രതികരണവുമായി യു.എസ് രംഗത്ത്. യു.എസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്‍റേതാണ് പ്രതികരണം. രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് യു.എസിന്റെ പ്രതികരണം.
ജുഡീഷ്യൽ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യൻ കോടതികളിൽ രാഹുൽ ഗാന്ധിയുടെ കേസുകൾ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നതായും വേദാന്ത് പട്ടേൽ പറഞ്ഞു.
മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു. ഉഭയകക്ഷി ബന്ധമുള്ള രാജ്യങ്ങളിലൊക്കെയും പ്രതിപക്ഷ അംഗങ്ങളുമായി ബന്ധം പുലർത്തുന്നത് സ്വാഭാവികമാണ്. എന്നാൽ തനിക്കിതിൽ പ്രത്യേക താല്പര്യങ്ങളൊന്നുമില്ലെന്നും ആദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.