നയതന്ത്രതലത്തിൽ ബീജിങ്​ ശീതകാല ഒളിമ്പിക്​സ്​ ബഹിഷ്​കരിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ ബൈഡൻ

ബീജിങ്​: ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്​സ്​ ബഹിഷ്​കരിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. കായിക താരങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കത്ത രീതിയിൽ നയതന്ത്രതലത്തിൽ ഒളിമ്പ്​ക്​സ്​ ബഹിഷ്​കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന്​ ബൈഡൻ പറഞ്ഞു.

വൈറ്റ്​ ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചക്ക്​ ശേഷമായിരുന്നു യു.എസ്​ പ്രസിഡന്‍റിന്‍റെ പ്രതികരണം. അടുത്ത വർഷം ഫെബ്രുവരിയിലാണ്​ ബീജിങ്ങിൽ ശീതകാല ഒളിമ്പിക്​സ്​ നടക്കുന്നത്​.

ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിങ്​പിങ്ങുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചതിന്​ പിന്നാലെയാണ്​ ബൈഡന്‍റെ പ്രഖ്യാപനം. കൂടിക്കാഴ്ചക്ക്​ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെന്ന്​ ഇരു രാഷ്​ട്രതലവൻമാരും പ്രതികരിച്ചിരുന്നു. എന്നാൽ, ചൈനക്കെതിരെ നിലപാടെടുക്കാൻ ബൈഡന്​ മേൽ യു.എസിൽ നിന്ന്​ കടുത്ത സമ്മർദ്ദമുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിലപാടെടുക്കണമെന്നാണ്​ യു.എസിൽ നിന്നും ഉയരുന്ന ആവശ്യം. ഷിൻജിയാങ്​ പ്രവിശ്യയിൽ ഉയിഗുർ മുസ്​ലിംകൾക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളിലടക്കം ശക്​തമായ നിലപാട്​ സ്വീകരിക്കണമെന്ന ആവശ്യം യു.എസിൽ നിന്നും ഉയരുണ്ട്​.

ബീജിങ്​ ഒളിമ്പിക്​സ്​ നയതന്ത്രതലത്തിൽ ബഹിഷ്​കരിക്കുന്നത്​ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന്​ വാഷിങ്​ടൺ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. കായികതാരങ്ങളെ മത്സരങ്ങളിൽ പ​ങ്കെടുപ്പിച്ച്​ സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കുന്ന രീതിയാവും യു.എസ്​ സ്വീകരിക്കുക. എന്നാൽ, ഇതുസംബന്ധിച്ച്​ ബൈഡനും ഷീ ജിങ്​പിങ്ങും നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ്​ സൂചന.

Tags:    
News Summary - We are considering diplomatic boycott of Winter Olympics in Beijing: US President Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.