ഇറാഖ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്; സദ്‍രിസ്റ്റ് പ്രസ്ഥാനം ബഹിഷ്കരിച്ചു

ബഗ്ദാദ്: ഇറാഖ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷയോടെ വോട്ടെടുപ്പ് നടന്നു. 8703 പോളിങ് ബൂത്തുകളിലായാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. സൈനികരും അഭയാർഥി ക്യാമ്പുകളിൽ താമസിക്കുന്നവരും ഞായറാഴ്ച വോട്ട് രേഖപ്പെടുത്തിയിരുന്നു.

3.20 കോടി വോട്ടർമാരിൽ 2.14 കോടി പേരാണ് പോളിങ്ങിനുമുമ്പ് വോട്ടർ കാർഡുകൾ നേടിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകദേശം 2.4 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തിരുന്നു.ഷിയാ പുരോഹിതൻ മുഖ്തദ അൽ-സദറിന്റെ നേതൃത്വത്തിലുള്ള സദ്‍രിസ്റ്റ് പ്രസ്ഥാനം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

അൽ സദർ വിഭാഗം 2021ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയിരുന്നെങ്കിലും സഖ്യകക്ഷികളുമായുള്ള സർക്കാർ രൂപവത്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പിന്മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് തീയതി നേരത്തേയാക്കിയതിന് ഭരണഘടന സാധുതയില്ലെന്ന് ഇറാഖ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ മേധാവി പറയുന്നു. 

Tags:    
News Summary - Voting in Iraq's parliamentary elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.