മെൽബൺ: ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ വിവാദമായ നാലുദിവസത്തെ ആസ്ട്രേലിയൻ സന്ദർശനം അവസാനിച്ചതോടെ ആസ്ട്രേലിയയിൽ വൻ പ്രക്ഷോഭം. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് മെൽബണിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധം അരേങ്ങറി. ഹെർസോഗിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചായിരുന്നു പ്രക്ഷോഭം. എന്നാൽ പ്രക്ഷോഭം തികച്ചും ശാന്തമായിരുന്നു.
അടുത്തിടെയുണ്ടായ സെമിറ്റിക് വിരുദ്ധ കൂട്ടവെടിവെപ്പിൽ ആഘാതമേറ്റ സിഡ്നിയിലെ ജൂതസമൂഹത്തിന് ഹെർസോഗ് ആശ്വാസം പകർന്നു. ആറു വർഷത്തിനിടെ ഒരു ഇസ്രായേൽ രാഷ്ട്രത്തലവന്റെ ആദ്യ ആസ്ട്രേലിയൻ സന്ദർശനത്തിൽ സിഡ്നി, കാൻബെറ, മെൽബൺ എന്നിവിടങ്ങൾ സന്ദർശിച്ച ഹെർസോഗിനെ യുദ്ധക്കുറ്റവാളിയായി മുദ്രകുത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, പതിനായിരക്കണക്കിന് സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയ ‘തിന്മയുടെ സാമ്രാജ്യം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഇറാനെ ലക്ഷ്യമിടാൻ ഹെർസോഗ് പ്രതിഷേധക്കാരെ വെല്ലുവിളിച്ചു. കടുത്ത പൊലീസ് സുരക്ഷയിൽ മെൽബണിൽ നടന്ന ഒരു ജൂതസമൂഹ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, മെൽബണിലും സിഡ്നിയിലും റെവലൂഷനറി ഗാർഡ് സെമിറ്റിക് വിരുദ്ധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് ആറു മാസം മുമ്പ് ആസ്ട്രേലിയയിലെ ഇറാൻ അംബാസഡറെ പുറത്താക്കിയതിനെ അദ്ദേഹം പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.