അഹമ്മദാബാദ് ദുരന്തം: എയർ ഇന്ത്യ പൈലറ്റ് മനപ്പൂർവം ഇന്ധനസ്വിച്ച് ഓഫ് ചെയ്തുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പൈലറ്റ് മനപ്പൂർവം ഇന്ധനസ്വിച്ച് ഓഫ് ചെയ്തതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണമെന്ന് റിപ്പോർട്ട്. ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ദുരന്തം സംബന്ധിച്ച് ഇന്ത്യൻ അധികൃതർ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

ഇന്ത്യൻ അധികൃതർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതെല്ലാം പരിശോധനയിൽ വിമാനത്തിൽ സാ​ങ്കേതികതകരാറുകൾ കണ്ടെത്തിയിട്ടില്ല. കോക്പിറ്റ് വോയ്സ് റെക്കോർഡ് ഉൾപ്പടെ പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമാണെന്നും പത്രത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിന് നേരെയാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നതെന്നാണ് സൂചന. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.

ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും കൊല്ലപ്പെട്ടു.2009-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ച ശേഷം ബോയിങ് 787 ഉള്‍പ്പെട്ട ആദ്യത്തെ ദാരുണമായ അപകടമാണിത്

നേരത്തെ സുമിത് സബർവാളാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോർട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് പുഷ്കരാജ് സബർവാൾ വ്യക്തമാക്കിയിരുന്നു. പൈലറ്റ് അസോസിയേഷനുകളും സുമിതിനെ കുടുക്കാൻ നീക്കം നടക്കുകയാണെന്ന് ആരോപണം ഉയർത്തിയിരുന്നു.

Tags:    
News Summary - AI 171 pilot 'intentionally shut fuel switches’: Italian report’s claim on final probe finding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.