ധാക്കയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന, ബംഗ്ലാദേശ് സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും പത്നിയും
ധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീന യുഗത്തിന് അന്ത്യം കുറിച്ച വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ താരതമ്യേന മികച്ച പോളിങ്. വ്യാഴാഴ്ച രണ്ട് മണിവരെ ഏകദേശം 49 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം വൈകീട്ട് 4.30ഓടെ പോളിങ് അവസാനിച്ചു. തുടർന്ന് വോട്ടെണ്ണലും ആരംഭിച്ചു. പൊതുവിൽ സമാധാന പരമായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗോപാൽഗഞ്ച്, മുൻശിഗഞ്ച് എന്നിവിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 299 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
ശൈഖ് ഹസീന നേതൃത്വം നൽകിയ ഭരണകക്ഷി അവാമി ലീഗിന് വിലക്കുള്ള തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) നയിക്കുന്ന സഖ്യവും ജമാഅത്തെ ഇസ്‍ലാമി നേതൃത്വം നൽകുന്ന സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാക്കൾ രൂപം നൽകിയ നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി) ജമാഅത്തെ ഇസ്‍ലാമി സഖ്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.