വോട്ട് അട്ടിമറിക്കെതിരെ പെഷാവർ -ഇസ്‍ലാമാബാദ് ഹൈവേ തടഞ്ഞ് പ്രതിഷേധിക്കുന്നവർ
ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായ ആരോപണത്തിൽ പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു. തങ്ങളാണ് യഥാർഥത്തിൽ വിജയിച്ചതെന്നും ഫലം അട്ടിമറിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
അട്ടിമറിക്കായി പി.എം.എൽ (എൻ) സ്ഥാനാർഥികൾ സമ്മർദം ചെലുത്തിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അട്ടിമറിയിൽ പങ്കുണ്ടെന്നും ആരോപിച്ച് റാവൽപിണ്ടി പൊലീസ് കമീഷണർ ലിയാഖത് അലി ഛത്ത രാജിവെച്ചിരുന്നു. വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി.
ഒത്തുകൂടലുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഇസ്‍ലാമാബാദിൽ പതിനായിരങ്ങൾ ഒത്തുകൂടി. 180 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്നുമാണ് പി.ടി.ഐ അവകാശവാദം. അതിനിടെ പി.എം.എൽ (എൻ), പി.പി.പി, എം.ക്യൂ.എം എന്നിവ ചേർന്ന് സഖ്യസർക്കാറിനുള്ള നീക്കം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.