വാഷിങ്ടൺ: പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെപ്പും തുടർന്നുണ്ടായ പരിഭ്രാന്തിയും അമേരിക്കക്കാരെ ഓർമപ്പെടുത്തുന്നത് 45 വർഷം മുമ്പ് ഇതോ ഹോട്ടലിൽ വെച്ച് തങ്ങളുടെ മറ്റൊരു പ്രസിഡന്‍റിനു നേരെയുണ്ടായ വെടിവെപ്പ്. ഹിൽട്ടൺ ഹോട്ടലിൽ "പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത" സൗകര്യമായിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതികരണവും വര്‍ഷങ്ങൾക്കു മുമ്പ് തന്‍റെ മുൻഗാമിക്ക് നേരെ നടന്ന വെടിവെപ്പിന്‍റെ ഓർമപ്പെടുത്തല്‍ കൂടിയായിയിരുന്നു.
1981മാർച്ച് 30ന് അന്നത്തെ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗന് ഇതേ ഹോട്ടലിന് പുറത്ത് വെടിയേറ്റിരുന്നു. റീഗൻ ഹിൽട്ടണിൽ ഒരു പ്രസംഗ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഒരു തോക്കുധാരി വെടിയുതിർത്തു. ജനക്കൂട്ടത്തിൽ നിന്നായിരുന്നു റീഗന് നേരെ അക്രമി വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ റീഗൻ രക്ഷപ്പെട്ടു. ജോൺ ഹിങ്ക്ലി ജൂനിയർ എന്ന അക്രമി ആറ് വെടിയുതിർത്തു. വെടിയുണ്ടകൾ യുഎസ് പ്രസിഡന്റിനെയും മറ്റ് മൂന്ന് പേരുടെയും ശരീരത്തിൽ തുളച്ചുകയറി. വെടിയുണ്ടകളിൽ ഒന്ന് നെഞ്ചിൽ തുളച്ചുകയറിയ റീഗൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ റീഗൻ ജോർജ്ജ് വാഷിങ്ൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ ഹിൽട്ടൺ ഹോട്ടലിലുണ്ടായ വെടിവെപ്പിൽ നിന്ന് ട്രംപിനെയും പത്നിയെയും സുരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഒരു യുഎസ് സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റു, പക്ഷേ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ധറിച്ചിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ട്രംപ് ഉൾപ്പെടെയുള്ള എല്ലാ ഉന്നത യുഎസ് ഉദ്യോഗസ്ഥരും അത്താഴ വിരുന്നയിൽ പങ്കെടുത്തിരുന്നു. അന്നത്തെ വെടിവെപ്പിന് ശേഷം ഹോട്ടലിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് എത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട് പ്രവേശന കവാടത്തിനടുത്തായി ചേർചത്തിരുന്നു. അത് ഇത്തവണ ട്രംപിനെയും മെലാനിയ ട്രംപിനെയും പെട്ടന്ന് സുരക്ഷിത സ്ഥലത്തെത്തിക്കാൻ സഹായിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും അതീവ സുരക്ഷയുള്ള സ്ഥലത്ത് തോക്കുമായി അക്രമി എത്തിയത് സുരക്ഷാവീഴ്ചയായായണാ് പ്രാഥമിക വിലയിരുത്തൽ. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.