ഇസ്രായേൽ കപ്പലിനു നേരെ ഗൾഫ്​ കടലിൽ ആക്രമണമെന്ന്​ റിപ്പോർട്ട്​

ടെൽ അവീവ്​: ഇസ്രായേൽ ആസ്​ഥാനമായ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള ഹൈപീരിയൺ റേ എന്ന ചരക്കു കപ്പലിനു നേരെ ആക്രമണമെന്ന്​ റിപ്പോർട്ട്​. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം ചൊവ്വാഴ്ച ഉണ്ടായത്​ മിസൈൽ ആക്രമണമാണെന്ന്​ ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. ഇറാനാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ ആരോപണമുണ്ട്​. കപ്പലിന്​ ചെറിയ കേടുപാടുകൾ പറ്റി. സർക്കാർ വൃത്തങ്ങൾ സ്​ഥിരീകരിച്ചിട്ടില്ല.

ഇറാന്‍റെ നഥാൻസ്​ ആണവ നിലയത്തിനു നേരെ ഇസ്രായേൽ അട്ടിമറി ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. അതിനു പിന്നാലെയാണ്​ ഇസ്രായേൽ ഉടമസ്​ഥതയിലുള്ള കപ്പൽ ആക്രമിക്കപ്പെടുന്നത്​. കുവൈത്തിൽനിന്ന്​ ഫുജൈറ തുറമുഖത്തേക്ക്​ വരികയായിരുന്നു കപ്പലെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. കാറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്​.

കഴിഞ്ഞ മാസം മെഡിറ്ററേനിയൻ കടലിൽ ഇറാൻ കപ്പലിനു നേരെ ആക്രമണം നടന്നിരുന്നു. പിന്നിൽ ഇസ്രായേലാണെന്ന്​ ആരോപണമുയർന്നു. 

Tags:    
News Summary - Vessel owned by Israeli company attacked off UAE coast: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.