ന്യൂസിലാന്റിൽ ട്രക്ക് മറിഞ്ഞ് 22 ടൺ കാർപറ്റ് ഗ്ലൂ റോഡിലൊഴുകി

വെല്ലിങ്ടൺ: ന്യൂസിലാന്റിലെ സൗത് ഓക്‍ലാന്റ് ഹൈവേയിൽ ട്രക്ക് മറിഞ്ഞ് ടൺ കണക്കിന് കാർപറ്റ് ഗ്ലൂ റോഡിൽ ഒഴുകി. ​ഇതോടെ വാഹനങ്ങൾയാത്ര തുടരാൻ സാധിക്കാതെ റോഡിയിൽ കുടുങ്ങി.

22 ടൺ കാർപെറ്റ് ഗ്ലൂവാണ് സംസ്ഥാന പാത 20 ന് സമീപം കാവൻഡിഷ് ഡ്രൈവിൽ ഒഴുകിയത്. ട്രക്കിന്റെ കണ്ടെയ്നർ ചക്രം വായളവിലേക്ക് ഉയർന്ന നിലയിലാണ് മറിഞ്ഞു കിടന്നത്.

പശ ഒഴുകുന്നതിനാൽ റോഡിലൂടെ മറ്റ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിച്ചില്ല. ന്യൂസിലാന്റ് ഫയർ ആന്റ് എമർജൻസി സംഘം സ്ഥലത്തെത്തി റോഡിൽ നിന്ന് പശ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു.

റോഡ് വൃത്തിയാക്കാൻ സമയമെടുക്കുമെന്ന് ന്യൂസിലാന്റ് ട്രാൻസ്​പോർട്ട് ഏജൻസി ട്വീറ്റ് ചെയ്തു. റോഡിലൂടെയുള്ള ഗതാഗതംഒ അതുവരെ നിർത്തിവെക്കുകയും വാഹനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Vehicles Stuck In Traffic In New Zealand As A Truck Spilled 22 Tonnes Of Carpet Glue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.