കൊറോണക്കാലത്ത് അടച്ച ഡച്ച് മ്യൂസിയത്തിൽനിന്ന് വാൻഗോഗി​െൻറ പെയിൻറിങ്​ മോഷണം പോയി

ആംസ്റ്റർഡാം: കൊറോണ വ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച് അടച്ചിട്ടിരുന്ന ഡച്ച് മ്യൂസിയത്തിൽനിന്ന് വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗി​​െൻറ പെയ്ൻറിങ് മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെ 3.15നാണ് സംഭവം. ആംസ്റ്റർഡാമിൽനിന്ന് 30 കിലോമീറ്റർ തെക്കു കിഴക്കുള്ള നഗരമായ ലാറെനിലെ സിംഗർ ലാറെൻ മ്യൂസിയത്തിലാണ് മോഷണം നടന്നത്.

വാൻഗോഗിന്റെ "പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനൻ ഇൻ സ്പ്രിങ്" എന്ന പെയ്​ൻറിങ് ആണ് നഷ്ടപ്പെട്ടത്. 1844ൽ വരച്ചതാണിത്. വാൻഗോഗ് പിതാവി​​െൻറ വസതിയിൽ താമസിക്കവേ വരച്ച ചിത്ര പരമ്പരയിൽപ്പെട്ട പെയ്ൻറിങ്ങ് ആണിത്. 10 ലക്ഷം മുതൽ 60 ലക്ഷം യൂറോ വരെ ഇതിന് വില കണക്കാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യൂസിയത്തിന് മുന്നിലെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് മ്യൂസിയം ഡയറക്ടർ എവേർട്ട് വാൻ
ഓസ് പറഞ്ഞു.

Tags:    
News Summary - Van Gogh's painting stolen from a Dutch museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.