തായ്​വാൻ തലസ്ഥാനമായ തായ്പേയിലെ വിമാനത്താവളത്തിൽ എത്തുന്ന യു.എസ്​ ഇക്കണോമിക്​ അഫയേഴ്​സ്​ അണ്ടർ സെക്രട്ടറി കേയ്​ത്​ ക്രാച്ച്​ 

തായ്​വാനിൽ 40 വർഷത്തിനു​ ശേഷം യു.എസ്​ അണ്ടർ സെക്രട്ടറി; പ്രതിഷേധവുമായി ചൈന

ബെയ്​ജിങ് ​/ വാഷിങ്​ടൺ: ചൈനയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതൽ വഷളാകുന്നു. 40 വർഷത്തിനു​ ശേഷം യു.എസ്​ ഉന്നത ഉദ്യോഗസ്ഥൻ ആദ്യമായി തായ്​വാൻ സന്ദർശനത്തിന്​ എത്തിയതാണ്​ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുന്നത്​. തായ്​വാൻ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശ വാദത്തിനിടെയാണ്​ യു.എസ്​ ഇക്കണോമിക്​ അഫയേഴ്​സ്​ അണ്ടർ സെക്രട്ടറി കേയ്​ത്​ ക്രാച്ച്​ തായ്​വാനിലെത്തിയത്​.

ശനിയാഴ്​ച മുൻ പ്രസിഡൻറ്​ ലീ തെൻഹൂയ്​യുടെ അനുസ്​മരണ ചടങ്ങിൽ പ​െങ്കടുക്കും. യു.എസ്​ നടപടിയോടുള്ള പ്രതിഷേധമായി ചൈന ​തായ്​വാൻ കടലിടുക്കിൽ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്​വാൻ വ്യോമമേഖലയിലൂടെ ചൈനീസ്​ യുദ്ധ വിമാനങ്ങൾ പറക്കുകയും ചെയ്​തു. അമേരിക്കൻ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടർച്ചയായി പ്രശ്​നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ്​ പ്രതിരോധ മന്ത്രാലയ വക്​താവ്​ റീൻ ഗ്വോക്കിയാങ്​ പറഞ്ഞു. തീകൊണ്ട്​ കളിക്കുന്നവർ സ്വയം കത്തിപ്പോകുമെന്നും ​അമേരിക്കയെയും തായ്​വാനെയും ലക്ഷ്യമിട്ട്​ വക്താവ്​ വ്യക്തമാക്കി.

അതേസമയം, ചൈനയും അമേരിക്കയും തമ്മിലെ ബന്ധം ഏറ്റവും വഷളായ സാഹചര്യം കണക്കിലെടുത്ത്​ അന്തർദേശീയ അംഗീകാരം നേടിയെടുക്കാനാണ്​ തായ്​വാ​ൻെറ നീക്കമെന്ന്​ അന്താരാഷ്​​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.