ട്രൂഡോയുടെ ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം വേണം; ഇന്ത്യ സഹകരിക്കണമെന്ന് യു.എസ്

വാഷിങ്ടൺ: ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയിരിക്കുന്നതെന്ന് യു.എസ്. സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം പറഞ്ഞത്. സി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കിർബിയുടെ പ്രതികരണം. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനേഡയിൻ പ്രധാനമന്ത്രി ഉയർത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. അതിൽ അവർ അന്വേഷണം നടത്തുന്നുണ്ട്. അതിന് മുകളിൽമറ്റൊരു അന്വേഷണം വേണമെന്ന് യു.എസ് ആഗ്രഹിക്കുന്നില്ല. എന്നാൽ, കാനഡ നടത്തുന്ന ​അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണമാണ് കനേഡിയൻ പ്രധാനമന്ത്രി ഉയർത്തിയത്. തുടർന്ന് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു. ഇതോടു കൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായിരുന്നു.

Full View

Tags:    
News Summary - US seeks transparent handling of Trudeau’s allegations against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.