അമേരിക്കയിൽ ഏതാനും സംസ്ഥാനങ്ങളിൽ വോ​െട്ടടുപ്പ്​ തുടങ്ങി

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഏതാനും സംസ്ഥാനങ്ങളിൽ വോ​െട്ടടുപ്പ്​ തുടങ്ങി. സെപ്​റ്റംബർ ഒമ്പതിന്​ അലബാമയിലും 18ന്​ മിനിസോട, സൗത്ത്​ ഡക്കോട്ട, വിർജീനിയ, വ്യോമിങ്​ എന്നീ സംസ്ഥാനങ്ങളിലുമാണ്​ വോ​െട്ടടുപ്പ്​ ആരംഭിച്ചത്​.

സെപ്​റ്റംബർ 21ന്​ വെർമോണ്ടിലും ചൊവ്വാഴ്​ച മിസോറിയിലും വോ​െട്ടടുപ്പ്​ തുടങ്ങി. ആളുകൾ നേരി​െട്ടത്തി ചെയ്യുന്ന വോ​െട്ടടുപ്പാണ്​ ആരംഭിച്ചത്​. പോസ്​റ്റൽ ബാലറ്റ്​ വഴിയാണ്​ കൂടുതൽ പേരും വോട്ട്​ ചെയ്യുന്നത്. നവംബർ മൂന്നിനാണ്​ പൊതുതെരഞ്ഞെടുപ്പ്​. ജനുവരി ആറിനാണ്​ ഫലപ്രഖ്യാപനമുണ്ടാകുക.

പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും തമ്മിൽ വിവിധ വിഷയങ്ങളിൽ വാക്​പോരും അതിരൂക്ഷമാണ്​. കോവിഡ്​ മഹാമാരിയും സാമ്പത്തിക തകർച്ചയും ബ്ലാക്ക്​ ലൈവ്​സ്​ മാറ്ററും സുപ്രധാന വിഷയങ്ങളാണ്​. സ്​ത്രീ സ്വാതന്ത്ര്യം, വംശീയത, ​െപാലീസ്​ ക്രൂരത എന്നിവയെല്ലാം ചർച്ചയായി ഉയർന്നിട്ടുണ്ട്​. സെപ്​റ്റംബർ 29ന്​ തുടങ്ങുന്ന മൂന്ന്​ റൗണ്ട്​ ടെലിവിഷൻ സംവാദങ്ങൾ തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കും.

അടുത്തിടെ നടന്ന അഭിപ്രായ സർവേകളിലെല്ലാം ബൈഡനെക്കാൾ 10​ ശതമാനം വോട്ടിന്​ പിന്നിൽ പോയ ട്രംപി​െൻറ പ്രതീക്ഷയും സെപ്​റ്റംബർ 29, ഒക്​ടോബർ 15, ഒക്​ടോബർ 22 എന്നീ ദിവസങ്ങളിലെ ടെലിവിഷൻ സംവാദങ്ങളിലാണ്​. 

Tags:    
News Summary - US presidential election: Early voting begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.