ബൈഡൻ യുക്രെയ്ന്‍ സന്ദർശിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ൻ സന്ദർശിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. പകരം യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോദിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ കിയവിലേക്ക് അയയ്ക്കുന്നത് ബൈഡൻ ഭരണകൂടം പരിഗണിക്കുന്നതായും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.

റഷ്യന്‍ സൈനിക നടപടി നേരിടുന്ന യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രസിഡന്‍റുമാരും വിദേശ നേതാക്കളും അടുത്തിടെ യുക്രെയ്ന്‍ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും യുക്രെയ്ൻ സന്ദർശിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊളിറ്റിക്കോ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ യൂജിൻ ഡാനിയൽസാണ് സാക്കിയെ ഉദ്ധരിച്ച് ബൈഡന്‍ യുക്രെയ്ന്‍ സന്ദർശിക്കില്ലെന്ന് വ്യക്തമാക്കിയത്.

Tags:    
News Summary - US President Biden will not visit Ukraine: White House Press Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.