ന്യൂയോർക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയുടെ ഭാഗമായി യു.എസിലെ പ്രധാന നഗരങ്ങളിലെ ഗുരുദ്വാരകളിലും പരിശോധന നടത്തി.
ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിലാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അനധികൃത കുടിയേറ്റക്കാരെ തേടിയെത്തിയത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ത്യാവിരുദ്ധ വിഘടനവാദികളും അനധികൃത കുടിയേറ്റക്കാരും ഗുരുദ്വാരകൾ പ്രവർത്തന കേന്ദ്രമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
പരിശോധനക്കിടെ സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ട്രംപിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യു.എസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജുക്കേഷൻ ഫണ്ട് (എസ്.എ.എൽ.ഡി.ഇ.എഫ്) രംഗത്തെത്തി.
ഗുരുദ്വാരകൾ പോലുള്ള ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്.എ.എൽ.ഡി.ഇ.എഫ് എക്സിക്യൂട്ടിവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.