യു.എസിൽ ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ച യുവാവിന് 25 വർഷം തടവ്

ന്യൂയോർക്: ക്വീൻസിലെ എക്സ്പ്രസ് ഹൈവേയുടെ ഒരു വശത്തേക്ക് ഗർഭിണിയായ കാമുകിയുടെ മൃതദേഹം വലിച്ചെറിഞ്ഞ യുവാവിനെ കൊലക്കുറ്റത്തിന് ശിക്ഷിച്ച് യു.എസ് കോടതി. കാമുകിയായ വനേസ പിയറിയെ(29) നിഷ്കരുണം കൊലപ്പെടുത്തിയ കുറ്റത്തിന് ഗോയി ചാൾസ് എന്ന 33കാരനെ 25 വർഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. തന്റെ കുട്ടിയുടെ അമ്മയാകാൻ പോകുന്ന യുവതിയെ നിഷ്‍കരുണം കൊലപ്പെടുത്തിയ ചാൾസിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2020 ഒക്ടോബറിലായിരുന്നു പ്രതി കൃത്യം ചെയ്തത്. നവംബറിൽ ചാൾസ് കുറ്റക്കാരനാണെന്ന് ക്വീൻസ് ജൂറി കണ്ടെത്തിയിരുന്നു.

2020 ഒക്ടോബർ 23ന് അതിരാവിലെ ക്വീൻസ് ഹൈവേയുടെ വശത്തേക്ക് വനേസപിയറിയുടെ മൃതദേഹം വലിച്ചെറിയുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇത് പരിശോധിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ബസ് ഡ്രൈവറാണ് ആദ്യം യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെടുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു വനേസ. കുഞ്ഞും ചാൾസുമൊരുമിച്ചുള്ള ജീവിതം വനേസ ഏറെ സ്വപ്നം കണ്ടിരുന്നതായി അവരുടെ സഹോദരി പറഞ്ഞു. എന്നാൽ കുടുംബമായി ജീവിക്കാൻ ചാൾസിന് താൽപര്യമുണ്ടായിരുന്നില്ല. തുടർന്നാണ് വനേസയെ ചാൾസ് കൊല്ലാൻ തീരുമാനിച്ചതെന്നും കരുതുന്നു. കൊലപാതകം നടന്ന് മൂന്നുവർഷത്തിനു ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Tags:    
News Summary - US man caught on camera dumping pregnant girlfriend's body on Highway sentenced for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.