ക്ലാസുകളിൽ പങ്കെടുക്കാതിരിക്കുകയോ കോഴ്സ് ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദ്യാർഥികളുടെ വിസ റദ്ദുചെയ്യുമെന്ന് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: നാടു കടത്തൽ നടപടികൾ നടക്കുന്നതിനിടെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ്. പുതിയ ഉത്തരവ് പ്രകാരം ക്ലാസുകളിൽ പങ്കെടുക്കാതിരിക്കുകയോ കോഴ്സുകൾ ഡ്രോപ്പ് ഔട്ട് ചെയ്യുകയോ ചെയ്യുന്നവരുടെ വിസ റദ്ദു ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഈ മാസം തുടക്കത്തിൽ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിങ് വിസയിലുള്ള വിദ്യാർഥികളോട് 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്തവരുടെ സ്റ്റുഡന്റ് സ്റ്റാറ്റസും എസ്. ഇ.വി.ഐ.എസും റദ്ദു ചെയ്യുമെന്ന് യു.എസ് അധികൃതർ അറിയിച്ചിരുന്നു.

യു.എസ് നാടുകടത്തൽ ശക്തമാക്കിയ സമയത്ത് സ്റ്റുഡന്റ് വിസയെ ബാധിക്കുമെന്ന കാരണത്താൽ പഠനകാലയളവിൽ യു.എസിനു പുറത്തേക്ക് പോകുന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിലെ യു.എസ് എംബസ്സിയും അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് നാടുകടത്തലിനെകുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

വിസ കാലാവധി കഴിഞ്ഞ് യു.എസിൽ തങ്ങുന്നവരെ നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പീന്നീട് എച്ച്1ബിയിലും സ്‍റ്റുഡന്റ് വിസയിലുള്ളവർക്കും ടൂറിസ്റ്റ് വിസയിലുള്ളവർക്കും ഇത് ബാധകമാക്കി. 2025ൽ 700നടുത്ത് ഇന്ത്യക്കാരെയാണ് യു.എസ് നാടുകടത്തിയത്.

Tags:    
News Summary - U.S deportation warning to indian students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.