ടെക്സസ് സർവകലാശാലയിൽ ഫലസ്തീൻ അനുകൂല സമരക്കാരെ പൊലീസ് വളഞ്ഞപ്പോൾ

യു.എസ് കാമ്പസ് സമരം; സംഘർഷഭരിതമാകുന്നു

വാഷിങ്ടൺ: അമേരിക്കയിലെ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽ വിരുദ്ധ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം സംഘർഷഭരിതമാകുന്നു. ടെക്സസ്, ലോസ് ആഞ്ചലസ്, കാ​ലി​ഫോ​ർ​ണി​യ, ന്യൂയോർക് തുടങ്ങി വിവിധ സർവകലാശാലകളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇസ്രായേൽ അനുകൂലികൾ വിദ്യാർഥി പ്രക്ഷോഭകരെ കായികമായി നേരിടാനെത്തുന്നതും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു.

ഇ​സ്രാ​യേ​ൽ അ​നു​കൂ​ലി​ക​ളോ​ട് പൊ​ലീ​സി​ന് മൃ​ദു​സ​മീ​പ​ന​മാ​ണ്. നിരവധി ഫലസ്തീൻ അനുകൂലികൾക്ക് പരിക്കേറ്റു. ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളെ ഒഴിപ്പിക്കാൻ പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ഇവിടെ 200ഓളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എങ്ങനെയും കാമ്പസുകൾ ഒഴിപ്പിച്ച് സമരം പൊളിക്കാനാണ് പൊലീസ് നീക്കം. ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

കാമ്പസ് സമരം ബൈഡന്റെ വിയറ്റ്നാം ആകും -സെനറ്റർ

വാഷിങ്ടൺ: ഫ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യി അ​മേ​രി​ക്ക​യി​ലെ കാ​മ്പ​സു​ക​ളി​ൽ പ​ട​രു​ന്ന പ്ര​ക്ഷോ​ഭം യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ വി​യ​റ്റ്നാ​മാ​കു​മെ​ന്ന് യു.​എ​സ് സെ​ന​റ്റ​ർ ബേ​ർ​ണി സാ​ൻ​ഡേ​ഴ്സ​ൺ. സി.​എ​ൻ.​എ​ന്നി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഫ​ല​സ്തീ​ൻ അ​നു​കൂ​ല സ​മ​ര​ത്തെ വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്തെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​ത്. ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ണു​മ്പോ​ൾ അ​ഭി​മാ​നം തോ​ന്നു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കാ​നും ല​ക്ഷ്യം തെ​റ്റാ​തി​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.  

Tags:    
News Summary - US campus strike; It gets tense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.