'കൊണ്ടുനടക്കാം, ലക്ഷ്യം ലോക്ക് ചെയ്ത് തോളിൽ നിന്ന് തൊടുക്കാം..'; ജാവെലിൻ മിസൈലുകൾ ഉൾപ്പെടെ ഇന്ത്യക്ക് 826 കോടി രൂപയുടെ ആയുധം നൽകാൻ അമേരിക്ക

ന്യൂ​യോ​ർ​ക്: ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പരിഹരിക്കുന്ന ഒരു വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിൽ ഇ​ന്ത്യ​ക്ക് 93 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 826 കോടി രൂപ) ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി അ​മേ​രി​ക്ക. 

എ​ക്സ്കാ​ലി​ബ​ർ ​പ്രൊ​ജ​ക്ടൈ​ലു​ക​ൾ, ജാ​വെ​ലി​ൻ മി​സൈ​ലു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. ഇ​ന്തോ-​പ​സ​ഫി​ക്, ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന പ്ര​ധാ​ന ശ​ക്തി​യാ​ണ് ഇ​ന്ത്യ​യെ​ന്ന് വാ​ഷി​ങ്ട​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​തി​രോ​ധ പ​ങ്കാ​ളി​ക​ളാ​യ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ൾ ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​​മെ​ന്നും പ്ര​സ്താ​വ​ന തു​ട​ർ​ന്നു. ആ​യു​ധ​വ്യാ​പാ​രം സം​ബ​ന്ധി​ച്ച് യു.​എ​സ് കോ​ൺ​ഗ്ര​സി​നെ ധ​രി​പ്പി​ക്കാ​നു​ള്ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ പ്ര​തി​രോ​ധ സു​ര​ക്ഷ സ​ഹ​ക​ര​ണ ഏ​ജ​ൻ​സി പൂ​ർ​ത്തി​യാ​ക്കി.

യു.​എ​സ്-​ഇ​ന്ത്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​ന​യ​ങ്ങ​ൾ​ക്കും ദേ​ശീ​യ സു​ര​ക്ഷ പ​രി​ഗ​ണ​ന​ക​ൾ​ക്കും ക​രു​ത്തു പ​ക​രാ​നും വി​ൽ​പ​ന കാ​ര​ണ​മാ​കു​മെ​ന്ന് ഏ​ജ​ൻ​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 216 എ​ക്സ്കാ​ലി​ബ​ർ പ്രൊ​ജ​ക്ടൈ​ലു​ക​ളാ​ണ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ചി​ല പ്ര​തി​രോ​ധ അ​നു​ബ​ന്ധ ഉ​പ​​ക​ര​ണ​ങ്ങ​ളും ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ടും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരുന്നതിനായി 113 GE-F404 എഞ്ചിനുകൾക്കായി, യു.എസ് ഭീമനായ ജനറൽ ഇലക്ട്രിക്കുമായി ഈ മാസം ആദ്യം ഇന്ത്യ ഒരു ബില്യൺ ഡോളറിലധികം (8,900 കോടി രൂപ) കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാർ.

ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആധുനിക ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈൽ സംവിധാനമാണ് ജാവലിൻ മിസൈൽ സംവിധാനം. പ്രൊജക്റ്റുചെയ്‌ത് എല്ലാ ഭീഷണി കവചങ്ങളെയും പരാജയപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കൊണ്ടുനടക്കാവുന്ന ആയുധ സംവിധാനമാണിത്. ഇത് വിക്ഷേപിക്കുന്നതിന് മുമ്പ് ഒരു ലക്ഷ്യം ലോക്ക് ചെയ്യാൻ കഴിയും. തോളിൽ നിന്ന് വിക്ഷേപിക്കാവുന്നതും വെടിയുതിർക്കാൻ കഴിയുന്നതുമായ ഒരു ആയുധമാണ്.

Tags:    
News Summary - US approves sale of Excalibur Projectiles, Javelin Missile Systems worth $93 million to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.