വാഷിങ്ടൺ: ചൈനക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കംകുറിച്ച തീരുവ യുദ്ധം വാണിജ്യ, വ്യവസായ മേഖലകളിൽ അലയൊലി തീർക്കുന്നതിനിടെ ചർച്ചക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽ സംഗമിക്കുന്നു.
ചൈനക്കെതിരെ 145 ശതമാനം തീരുവ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചൈനയും യു.എസും സംഭാഷണം നടത്തുന്നത്. യു.എസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 125 ശതമാനം നികുതിയും പ്രഖ്യാപിച്ചിരുന്നു.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തിൽ യു.എസും ഉപഭരണാധികാരി ഹി ലൈഫെങ്ങിന്റെ നേതൃത്വത്തിൽ യു.എസും അണിനിരക്കും. തീരുവ യുദ്ധം തുടർന്നാൽ ഈ വർഷം ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.