വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന ഉത്തരവ് ഇസ്രായേൽ പുനഃപരിശോധിക്കണം -ഗുട്ടറസ്

വാഷിങ്ടൺ: വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് ഇസ്രായേൽ പുനഃപരിശോധിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഫലസ്തീനിൽ ജീവിക്കുന്ന പകുതി ജനങ്ങളെ ബാധിക്കുന്നതാണ് ഇസ്രായേലിന്റെ ഉത്തരവ്.

സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അവരുടെ മേൽ സ്വാധീനമുള്ളവരും പുതിയ സംഘർഷമുണ്ടാകുന്നത് തടയുകയും വെസ്റ്റ് ബാങ്കിലേക്കും മറ്റ് വിശാലമായ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമേഖലയിൽ കൂടി ഒരു ദശലക്ഷം ജനങ്ങളെ ഭക്ഷ​ണമോ, വെള്ളമോ, താമസ്ഥലമോ ഇല്ലാത്ത മറ്റൊരിടത്തേക്ക് പെട്ടെന്ന് മാറ്റുന്നത് അത്യന്തം അപകടകരമാണ്. അത് ഒരിക്കലും യാഥാർഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 11 ല​ക്ഷം ജ​ന​ങ്ങ​ളോ​ട് 24 മ​ണി​ക്കൂ​റി​ന​കം ഒ​ഴി​ഞ്ഞു​പോ​ക​ണ​​മെ​ന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ന​ട​ന്നും തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടുകളുണ്ടായിരുന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ നീ​ങ്ങു​ക​യാ​ണെ​ന്നും വ​ഴി​യി​ൽ ബോം​ബി​ങ് ന​ട​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 

Tags:    
News Summary - UN’s Guterres urges Israel to reconsider Gaza evacuation order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.