അക്യുപങ്ചര്‍ സൂചി ഉപയോഗിച്ചതിലെ പിഴവ്, ശ്വാസകോശം ചുരുങ്ങി 63കാരി ഗുരുതരാവസ്ഥയിൽ

ന്യൂയോര്‍ക്ക്: ലൈസന്‍സില്ലാത്ത ചികിത്സകനിൽ നിന്നും അക്യുപങ്ചര്‍ ചികിത്സ തേടിയ 63കാരി ഗുരുതരാവസ്ഥയില്‍. വയറുവേദനയ്ക്കും നടുവേദനയ്ക്കും ചികിത്സ തേടിയെത്തിയ യുവതിയാണ് ശ്വാസകോശം ചുരുങ്ങിയതിനെ തുടർന്ന് നടപ്പാതയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയിലായത്.

നിരവധി തവണ അക്യുപങ്ചര്‍ ചെയ്ത അനുഭവത്തിലാണ് ഇവർ യോങ് ഡേ ലിന്‍ എന്ന ചികിത്സകന്റെ അടുക്കലെത്തുന്നത്. കഴിഞ്ഞ വർഷം മെയ് 18 നും ഒക്ടോബർ 28 നും ഇടയിൽ നിരവധി തവണ ഇവർ അക്യുപങ്‌ചറിസ്റ്റ് യോങ് ഡി ലിനിൽ നിന്ന് ചികിത്സ തേടിയിരുന്നു.

ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി റോഡില്‍ ബോധം കെട്ട് വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശം ചുരുങ്ങി വായു കയറാനാവാത്ത അവസ്ഥയിലായിരുന്നു യുവതിയുടെ അവസ്ഥയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആറ് ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് യുവതി ആശുപത്രി വിട്ടത്.

കൃത്യമായ രീതിയില്‍ പരിശീലനം നേടിയ ആളില്‍ നിന്ന് ചികിത്സ തേടുന്നതും ലാട വൈദ്യന്മാരെ സമീപിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് സംഭവത്തേക്കുറിച്ച് ജില്ലാ ജഡ്ജി മെലിന്‍ഡ കാറ്റ്സ് വിശദമാക്കുന്നത്. സംഭവത്തില്‍ ലൈസന്‍സ് ഇല്ലാതെ പരിശോധന നടത്തിയ പരമ്പരാഗത ചികിത്സകനെതിരെ കേസ് എടുത്തു. കുറഞ്ഞത് 25 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - Unlicensed New York City acupuncturist charged after patient’s lungs collapsed, prosecutors say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.