വാഷിങ്ടൺ: ഗസ്സയിൽ നടത്തുന്ന വംശഹത്യക്ക് ഇസ്രായേലിന് സഹായം നൽകുന്ന ഏജൻസികളുടെ പട്ടിക യു.എൻ പുറത്തുവിട്ടു. ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുന്ന റിപ്പോർട്ടറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഫ്രാൻസിസ്ക അൽബനീസിന്റെ റിപ്പോർട്ട് പ്രകാരം 48 കോർപ്പറേറ്റ് കമ്പനികളാണ് പ്രധാനമായും വംശഹത്യക്കായി ഇസ്രായേലിന് സഹായം നൽകുന്നത്. യു.എസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനി അൽഫബെറ്റ്, ആമസോൺ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും സഹായം നൽകുന്നത്. പഠനം നടത്തുന്നതിനായി 1,000 കമ്പനികളുടെ ഡാറ്റാബേസ് തയാറാക്കിയിട്ടുണ്ട്.
ഇസ്രായേൽ നിർമിക്കുന്ന എഫ്35 വിമാനത്തിന് വേണ്ടി അസംസ്കൃത വസ്തുക്കൾ ഉൾപ്പടെ നൽകുന്നത് യു.എസ് കമ്പനിയായ ലോക്ക്ഹെഡ് മാർട്ടിനാണ്. റോബോട്ടിക് ആയുധങ്ങൾ നിർമിക്കാൻ ജാപ്പനീസ് കമ്പനിയായ ഫാനുക് കോർപറേഷനാണ് സഹായം നൽകുന്നത്.ഇറ്റാലിയൻ കമ്പനിയാ ലിയോനാർഡോയാണ് ഇസ്രായേലിന് ആയുധസഹായം നൽകുന്ന കമ്പനി.
മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ അവരുടെ ക്ലൗഡ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇസ്രായേൽ സൈന്യത്തിനും ഇന്റലിജൻസ് ഏജൻസിക്കും പരിശീലനം കൊടുക്കാൻ സഹായിക്കുന്നതും ഐ.ബി.എമ്മാണ്.
ബുക്കിങ്.കോം, എയർബിഎൻബി തുടങ്ങിയ കമ്പനികൾ അനധികൃത സെറ്റിൽമെന്റുകളെ ആപുകളിൽ ലിസ്റ്റ് ചെയ്ത് വിവാദത്തിലായിട്ടുണ്ട്. വീടുകൾ തകർക്കാൻ വലിയ യന്ത്രങ്ങൾ നൽകി ദക്ഷിണകൊറിയയിലെ എച്ച്.ഡി ഹ്യുണ്ടായി, സ്വീഡനിലെ വോൾവോ ഗ്രൂപ്പ് എന്നിവയും ഇസ്രായേലിന് സഹായം നൽകുന്നു.
ചൈനീസ് കമ്പനിയായ നുവയാണ് ഇസ്രായേലിലെ വലിയ ഫുഡ് വിതരണകമ്പനികളിലൊന്ന്.ഫ്രാൻസിന്റെ ബി.എൻ.പി പാരിബാസ്, യു.കെയിലെ ബാർക്ലേയ്സ് എന്നിവ ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റ് കുറയാതിരിക്കാൻ സഹായിക്കുന്നു. വംശഹത്യക്ക് സഹായം നൽകുന്ന ഈ കമ്പനികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും സാധിക്കുമെന്നും യു.എൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.