മോസ്കോ: അറ്റ്ലാന്റിക് സമുദ്രത്തിൽ യു.എസ് ഉപരോധം മറികടന്ന് ഇറാൻ എണ്ണയുമായി പോകാറുള്ള കപ്പലിന് സംരക്ഷണമൊരുക്കി റഷ്യ. എസ്കോർട്ടിനായി റഷ്യ മുങ്ങിക്കപ്പലും മറ്റു ചെറിയ കപ്പലുകളും വിന്യസിച്ചു. നിലവിൽ ഐസ്ലൻഡിനടുത്താണ് ചരക്കുകപ്പലുള്ളത്. വെനിസ്വേലയിൽനിന്ന് പതിവായി എണ്ണ കൊണ്ടുപോകുന്ന കപ്പലാണിത്.
നിലവിൽ കപ്പലിൽ എണ്ണയില്ലെന്നാണ് റിപ്പോർട്ട്. കപ്പലിന്റെ പഴയ പേര് ‘ബെല്ല വൺ’ എന്നായിരുന്നു. ഗയാന പതാകയായിരുന്നു മുമ്പുണ്ടായിരുന്നത്. അത് മാറ്റി റഷ്യൻ പതാകയാക്കി. പേര് ‘മരിനേര’ എന്ന് മാറ്റിയിട്ടുമുണ്ട്. ഉപരോധമുള്ള എണ്ണ ടാങ്കറുകൾ വെനിസ്വേലയിലേക്ക് വരുന്നതും പോകുന്നതും തടയുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് കൊള്ളയാണെന്നായിരുന്നു അന്ന് വെനിസ്വേലയുടെ പ്രതികരണം.
കപ്പലിന് ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായി റഷ്യ വ്യക്തമാക്കി. നിലവിൽ കപ്പൽ തങ്ങളുടെ പതാകയുമേന്തി വടക്കൻ അറ്റ്ലാന്റിക്കിലൂടെ നീങ്ങുകയാണെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് കപ്പലിന്റെ സഞ്ചാരമെന്നും റഷ്യ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.