കരിങ്കടലിലെ മറ്റൊരു റഷ്യൻ കപ്പലും ഡ്രോൺ ആക്രമണത്തിൽ തകർത്തു; ദൃശ്യങ്ങൾ പങ്കുവെച്ച് യുക്രെയ്ൻ

കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം തമ്പടിച്ചിരുന്ന മറ്റൊരു റഷ്യൻ കപ്പലും ഡ്രോൺ ഉപയോഗിച്ച് തകർത്തതായി യുക്രെയ്ൻ. കപ്പൽ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ യുക്രെയ്ൻ പ്രതിരോധ സേന പങ്കുവെച്ചു. കഴിഞ്ഞമാസം കരിങ്കടലിലെ മോസ്ക്വ പടക്കപ്പൽ നെപ്റ്റ്യൂൺ മിസൈൽ സംവിധാനം ഉപയോഗിച്ച് യുക്രെയ്ൻ തകർത്തിരുന്നു.

ബെറക്തർ ടി.ബി.ടു ഡ്രോൺ ഉപയോഗിച്ചാണ് യുക്രെയ്ൻ കപ്പലിനുനേരെ മിസൈൽ ആക്രമണം നടത്തിയത്. തിങ്കളാഴ്ച റഷ്യൻ സേന വിജയദിനമായി ആഘോഷികാനിരിക്കെയാണ് തിരിച്ചടി. മിസൈൽ പതിച്ച് കപ്പൽ ചിന്നിചിതറുന്നതിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളാണ് യുക്രെയ്ൻ പങ്കുവെച്ചത്. കൂടാതെ, രണ്ട് വിമാനവേധ മിസൈൽ സംവിധാനങ്ങളും തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു.

നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് സ്നേക് ദ്വീപ്. അതേസമയം, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കിഴക്കൻ മേഖലയിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്. മരിയുപോളിൽ റഷ്യൻ സേന വളഞ്ഞിരിക്കുന്ന ഉരുക്കു ഫാക്ടറിയിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ശനിയാഴ്ച സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.


Tags:    
News Summary - Ukrainian drone destroys Russian ship near Snake Island in Black sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.