യുക്രെയ്ൻ പ്രതിരോധ മന്ത്രിയെ പുറത്താക്കി സെലൻസ്കി; റസ്റ്റം ഉമറോവ് പുതിയ മന്ത്രി

കിയവ്: യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി പ്രഖ്യാപിച്ചു. പുതിയ മന്ത്രിയെ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യമാണെന്ന് സെലൻസ്കി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലൂടെ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച വിവരം സെലൻസ്കി പ്രഖ്യാപിച്ചത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 19-ാം മാസത്തിലേക്ക് കടന്നതോടെയാണ് രാജ്യത്തെ പുതിയ പ്രതിരോധ മന്ത്രിയെ സെലൻസ്കി നിയമിച്ചത്. 2022 ഫെബ്രുവരി 24ന് റഷ്യ അധിനിവേശം ആരംഭിച്ചത് മുതൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഒലെക്‌സി റെസ്‌നിക്കോവ്.

'യുക്രെയ്ൻ പ്രതിരോധ മന്ത്രിയെ മാറ്റാൻ തീരുമാനിച്ചു. 550 ദിവസത്തിലധികം നീണ്ട യുദ്ധത്തിൽ ഒലെക്‌സി റെസ്‌നിക്കോവ് ഭാഗമായി. മന്ത്രാലയത്തിന് പുതിയ മാറ്റം ആവശ്യമാണെന്ന് വിശ്വസിക്കുന്നു. സൈന്യത്തിലും സമൂഹത്തിലും പുതിയ ആശയവിനിമയം ആവശ്യമാണ്' -സെലൻസ്കി ചൂണ്ടിക്കാട്ടി.

പ്രതിരോധ മന്ത്രാലയത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉൾപ്പെട്ട സാഹചര്യത്തിലാണ് റെസ്‌നിക്കോവിക്കെതിരായ നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ, അഴിമതിയിൽ റെസ്‌നിക്കോവ് ഉൾപ്പെട്ടിട്ടില്ലെന്ന് സി.എൻ.എൻ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Ukraine's President sacks wartime defence minister Oleksii Reznik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.