മൂന്ന് റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു മാസം പൂർത്തിയാകാനൊരുങ്ങവെ ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങൾ തുടരുന്നു. റഷ്യയുടെ മൂന്ന് എയർ ക്രാഫ്റ്റുകൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.

റഷ്യയുടെ ഹൈപ്പർസോണിക് മിസൈലുകൾ പടിഞ്ഞാറൻ യുക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലയിൽ മിസൈലുകൾക്കും വിമാന വെടിക്കോപ്പുകൾക്കുമായുള്ള ഒരു വലിയ ഭൂഗർഭ ഡിപ്പോ തകർത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. റഷ്യൻ സൈന്യം വളയുന്ന യുക്രേനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്ത് എത്തിക്കാൻ സഹായ ഏജൻസികൾ പാടുപെടുകയാണെന്ന് യു.എൻ ശനിയാഴ്ച പറഞ്ഞു.

സുമിയിലെ ഒരു അനാഥാലയത്തിൽനിന്ന് 71 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 847 സിവിലയൻമാർ കൊല്ലപ്പെട്ടതായി യു.എൻ കണക്കുകൾ പറയുന്നു.

Tags:    
News Summary - Ukraine says 3 Russian aircraft shot down as air raid alerts go off across regions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.