വൊളോദിമിർ സെലൻസ്കി

ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ മാറ്റി സെലൻസ്കി

കിയവ്: ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ മാറ്റി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ഇന്ത്യക്ക് പുറമേ ജർമ്മനി, നോർവേ, ചെക്ക് റിപബ്ലിക്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡർമാരെയാണ് മാറ്റിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, ഇവരെ മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ചുമതലകൾ അംബാസിഡർമാർക്ക് നൽകിയിട്ടുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തെ ജർമ്മനിയുമായുള്ള യുക്രെയ്ന്റെ ബന്ധത്തിൽ വിള്ളൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അംബാസിഡറെ മാറ്റിയതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ ശനിയാഴ്ച നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ അധിനിവേശം നിർണായക ഘട്ടത്തിലാണെന്ന് യുക്രെയ്ൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയെ നേരിടാൻ കൂടുതൽ ആയുധങ്ങൾ ആവശ്യമാ​ണെന്നും യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Ukraine President Volodymyr Zelensky Sacks Kyiv’s Envoys to India, Germany, 3 Other Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.