വാഷിങ്ടൺ: യുക്രെയ്ന് കൂടുതൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ടെർമിനലുകൾ ലഭ്യമാക്കുമെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അറിയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി. മസ്‌കിന്റെ ബഹിരാകാശ ഗവേഷണ- നിര്‍മാണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സഹായവും യുക്രെയ്ന് ലഭിക്കുന്നുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. മസ്‌കിന്റെ പിന്തുണക്കും സേവനത്തിനും നന്ദിയറിയിച്ച് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
''സ്‌പേസ് എക്‌സ് വഴി ഓപ്പറേറ്റ് ചെയ്യുന്ന സ്റ്റാര്‍ലിങ്ക് സിസ്റ്റത്തിന്റെ സേവനം യുക്രെയ്നിൽ ലഭിക്കുന്നുണ്ട്. ഭാവിയില്‍ നടപ്പിലാക്കാവുന്ന ബഹിരാകാശ പ്രോജക്ടുകളെ കുറിച്ച് മസ്‌കിനോട് ചര്‍ച്ച ചെയ്‌തിരുന്നു. വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും യുക്രെയ്നെ പിന്തുണക്കുന്നതിന് ഞാൻ മസ്കിനോട് കടപ്പെട്ടിരിക്കുന്നു'' -സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ അടുത്തയാഴ്ച യുക്രെയ്നിലെത്തുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ക്ക് വേണ്ടി അടുത്തയാഴ്ച മറ്റൊരു ബാച്ച് സ്റ്റാര്‍ലിങ്ക് സിസ്റ്റം കൂടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.