വ്ളാദിമിർ പുടിൻ
മോസ്കോ: ആണവായുധം പ്രയോഗിക്കാതെത്തന്നെ യുക്രെയ്ൻ ആക്രമണത്തിന്റെ ലക്ഷ്യം നേടാൻ റഷ്യക്ക് കഴിയുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഔദ്യോഗിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുടിന്റെ പ്രസ്താവന.
ആണവായുധം എന്ന അബദ്ധം കാണിക്കാൻ റഷ്യയെ നിർബന്ധിക്കുന്ന നിരവധി ശ്രമങ്ങളുണ്ടായി. പക്ഷേ, ആണവായുധം പ്രയോഗിക്കാതെ ലക്ഷ്യം നേടാൻ മതിയായ സേന റഷ്യക്കുണ്ട്. നിലവിലെ ഏറ്റുമുട്ടലിന്റെ മൂലകാരണം ഇല്ലാതാക്കുക, ദീർഘകാലം നിലനിൽക്കുന്നതും സുസ്ഥിരവുമായ സമാധാന സാഹചര്യം സൃഷ്ടിക്കുക, റഷ്യക്ക് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പൂർണ തോതിലുള്ള യുദ്ധം ആരംഭിച്ച ശേഷം നടന്ന ഏറ്റവും വലിയ റഷ്യൻ ഡ്രോൺ ആക്രമണത്തിനാണ് യുക്രെയ്ൻ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യ 273 ഡ്രോണുകളാണ് വിക്ഷേപിച്ചത്. പ്രധാനമായും കീവ് മേഖലയെയും രാജ്യത്തിന്റെ കിഴക്കുള്ള ഡിനിപ്രോപെട്രോവ്‌സ്ക്, ഡൊണെറ്റ്‌സ്ക് മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് യുക്രെയ്ൻ വ്യോമസേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.