യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്ത ചിത്രം (ഇടത്ത്), യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി 

കാളീ ദേവിയെ അപമാനിച്ചെന്ന് ആരോപണം; ട്വീറ്റ് പിൻവലിച്ച് യുക്രെയ്ൻ

കാളീ ദേവിയെ അപമാനിച്ചെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. 'വർക് ഓഫ് ആർട്' എന്ന അടിക്കുറിപ്പോടെ യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

റഷ്യൻ മേഖലയിലെ ഗ്യാസ് സ്റ്റേഷനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ആകാശത്തേക്ക് വൻതോതിൽ പുക ഉയരുന്ന ചിത്രവും, അതിനൊപ്പം പുകയിൽ ഹോളിവുഡ് താരം മർലിൻ മൺട്രോയുടെ രൂപത്തിൽ കാളിദേവിയുടേതിന് സമാനമായ ചിത്രവുമാണ് ട്വീറ്റ് ചെയ്തത്. 'കലാസൃഷ്ടി' എന്നായിരുന്നു അടിക്കുറിപ്പ്.


ഇതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നു. യുക്രെയ്ൻ അധികൃതർ വിവേകത്തോടെ പെരുമാറണമെന്നും ഒരു സംസ്കാരത്തെ അപമാനിച്ചുകൊണ്ടായിരിക്കരുത് ട്വീറ്റുകളെന്നും വിമർശനമുയർന്നു. വിമർശനം വ്യാപകമായതോടെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ യുക്രെയ്ൻ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. 


Tags:    
News Summary - Ukraine Defence ministry controversial tweet removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.