റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് യുക്രെയ്ൻ

കിയവ്: യു.എൻ യോഗത്തിൽ റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് യുക്രെയ്ൻ. റഷ്യൻ സേന കിയവിൽ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും 14 പേരോളം കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിൽ ജലവും വൈദ്യുതിയും നിലച്ചു. ശത്രുവിന് തിരിച്ചടി നൽകാൻ സായുധസേനയെ ശക്തിപ്പെടുത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു.

'ഞങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യും. യുദ്ധക്കളം ശത്രുവിന് കൂടുതൽ വേദനാജനകമാക്കും' -സെലെൻസ്‌കി പറഞ്ഞു.

കിയവ്, ലിവ്, ടെർനോപിൽ, ഷൈറ്റോമിർ, ഡിനിപ്രോ, ക്രെമെൻചുക്ക്, സപോറേഷ്യ, ഖാർകീവ് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു.

അതേ സമയം ജി-7 നേതാക്കളുമായി നടത്തിയ ചർച്ചയിൽ യുക്രെയ്ന് ആവശ്യമായ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. യു.കെ പ്രധാനമന്ത്രി ലിസ് ട്രസും യുക്രെയ്‌നെ പിന്തുണക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Ukraine calls Russia 'terrorist state' at UN meet after missile strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.