ഒരു മിനിറ്റിൽ 42 ഭാരോദ്വഹനം; ഗിന്നസ് റെക്കോഡിട്ട് കരൺജീത് കൗർ

ലണ്ടൻ: ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഭാരോദ്വഹനം നടത്തി ഗിന്നസ് റെക്കോഡിൽ ഇടംനേടി യു.കെ സ്വദേശിനിയായ കരൺജീത് കൗർ ബെയിൻസ് എന്ന 25കാരി. ഒരു മിനിറ്റിനുള്ളിൽ 42 സ്ക്വാറ്റ് ലിഫ്റ്റുകളാണ് കരൺജീത് പൂർത്തിയാക്കിയത്. ഈ മേഖലയിൽ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ്-സിഖ് വനിതയാണ് കൗർ.

"ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം സ്വന്തമാക്കിയതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.പവർലിഫ്റ്റിംഗിൽ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് സിഖ് വനിതയായതും, ലോക റെക്കോർഡ് ഉടമയായി ചരിത്രത്തിൽ ഇടം നേടിയതും അവിശ്വസനീയമായി തോന്നുന്നു. ഈ നേട്ടത്തിൽ ഏറെ അഭിമാനമുണ്ട്. മനസ്സുവെച്ചാൽ പുതുതലമുറക്ക് എന്തും സാധ്യമാണ്" -കൗർ പറഞ്ഞു.

പവർലിഫ്റ്റിംഗ് രംഗത്ത് 17-ാം വയസ്സിൽ മത്സരിക്കാൻ തുടങ്ങിയ കൗർ ഒന്നിലേറെ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. കരൺജീതിന്‍റെ പിതാവ് കുൽദീപും പവർലിഫ്റ്ററാണ്.

Tags:    
News Summary - UK Woman Karenjeet Kaur Bains Sets World Record For Most Bodyweight Squats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.