ആവശ്യമെങ്കിൽ താലിബാനുമായി സഹകരിക്കുമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ

ലണ്ടൻ: ആവശ്യമെന്നു കണ്ടാൽ താലിബാനുമായി സഹകരിക്കാൻ തയാറാണെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. ''അഫ്​ഗാനിസ്​താൻ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള രാഷ്​ട്രീയ, നയ​തന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാൽ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന്​ ഉറപ്പുനൽകുകയാണ്​''- ജോൺസൺ വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിലെ സ്​ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്‍റെ ലക്ഷണം കാണുന്നതായും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ്​ പൗരന്മാരും അവർക്കൊപ്പമുണ്ടായിരുന്ന അഫ്​ഗാനികളുമുൾപെടെ 2,000 പേരെയാണ്​ ഇതുവരെയായി ബ്രിട്ടൻ രക്ഷപ്പെടുത്തിയത്​. മൊത്തം 20,000 അഫ്​ഗാനികൾക്ക്​ രാജ്യത്ത ്​ പുനരധിവാസം നൽകുമെന്ന്​ ജോൺസൺ വാഗ്​ദാനം നൽകിയിരുന്നു. 

Tags:    
News Summary - UK will work with Taliban 'if necessary', says PM Boris Johnson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.