വെനിസ്വേലയിലും ഗ്രീൻലൻഡിലും ലഭിച്ച ആത്മ വിശ്വാസത്തിന്‍റെ പിൻബലത്തിൽ ക്യൂബയിൽ പിടിമുറുക്കാനുള്ള തയാറെടുപ്പിലാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വർഷാവസാനത്തോട കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ തങ്ങൾക്കൊപ്പം നിൽക്കുന്ന ക്യൂബൻ ഗവൺമെന്‍റിനുള്ളിൽ തന്നെയുള്ളവർക്കായി തെരച്ചിലിലാണ് ട്രംപെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.
ഏകദേശം ഏഴ് നൂറ്റാണ്ടുകൾ കരീബിയൻ ദ്വീപ് ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് ഗവൺമെന്‍റിനെ താഴെ ഇറക്കുന്നതിന് യു.എസ് ശക്തമായ പദ്ധതികളൊന്നും ഇതുവരെ ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ ദ്വീപിനു മേൽ പ്രസിഡന്‍റ് മിഗുവൽ ഡയസ് കാനലിന് അധികാരം ഇത്രയും ദുർബലമായിരുന്ന ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.
ക്യൂബൻ വെനിസ്വേലൻ ബന്ധം
വെനിസ്വേലൻ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്‍റെ സഖ്യ കക്ഷികളായ ക്യൂബ അവിടെ നിന്നുള്ള ഓയിലിനു പകരമായി മെഡിക്കൽ, സുരക്ഷ തുടങ്ങിയ മേഖലയിൽ സേവനം നൽകി വരുന്നുണ്ട്. മദുറോക്ക് സുരക്ഷ നല്കിയിരുന്ന 3 ഡസനടുത്ത് ക്യൂബൻ ഏജന്‍റുമാർ യു.എസ് ദൗദ്യത്തിൽ വെനിസ്വേലയിൽ മരണമടഞ്ഞിരുന്നു.
നിലവിൽ ക്യൂബയിൽ മരുന്നുൾപ്പെടെ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നാണ് യു.എസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ ഇന്ധനം തീരും. ഇത് സമ്പദ് വ്യവസ്ഥയെ കടുത്ത സ്തംഭനാവസ്ഥയിലേക്ക് തള്ളി വിട്ടേക്കും. ഭരണകൂടത്തെ പരമാവധി ഉപരോധത്തിലാക്കുന്നതിനായി വെനിസ്വേലൻ ഓയിൽ ക്യൂബയിലേക്ക് ഒഴുകുന്നത് തടയുക എന്നതാണ് യു.എസിന്‍റെ ലക്ഷ്യം.
റിപ്പോർട്ടനുസരിച്ച് ക്യൂബയുടെ ഏറ്റവും പ്രധാനപ്പെട്ട കറൻസി സ്രോതസ്സായ വിദേശ മെഡിക്കൽ മിഷനുകൾക്ക് തുരങ്കം വെക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും യു.എസിന്‍റെ ശത്രു പക്ഷത്തുള്ള റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ശക്തമായ ബന്ധത്തിൽ യു.എസ് ആശങ്കപ്പെടുന്നുണ്ട്.
യു.എസ് സഖ്യ കക്ഷികളിൽ പലരും ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാൽ പകരം ആരെ പുന:സ്ഥാപിക്കണമെന്നതിനെക്കുറിച്ച് ട്രംപിന് വ്യക്തമായ പദ്ധതികൾ തയാറാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രതിപക്ഷത്തെ എതിർക്കുന്ന ക്യൂബ പോലൊരു ഏക കക്ഷി രാഷ്‍ട്രത്തിൽ വെനിസ്വേലൻ മാതൃക നടപ്പിലാക്കുക എന്നത് യു.എസിന് അത്ര എളുപ്പമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.