​ലോക്ഡൗൺ ലംഘിച്ച് പാർട്ടി: ബോറിസ് ജോൺസൺ മാപ്പുപറഞ്ഞു

ലണ്ടൻ: കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാർട്ടി നടത്തിയതിന് പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ​ജോൺസൺ. 2020 മേയ് 20നായിരുന്നു സംഭവം. പാർട്ടിയിൽ പ​ങ്കെടുക്കാൻ അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

പാർട്ടിയിൽ പ​ങ്കെടുത്ത കാര്യം ആദ്യമായി ബോറിസ് ജോൺസൺ സമ്മതിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ ആവശ്യപ്പെട്ടു. നിയമംലംഘിച്ച് പാർട്ടി നടത്തിയതിന് ബോറിസ് ജോൺസൺ പാർ​ലമെന്‍റിൽ മറുപടി പറയണ​മെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നാണ് അദ്ദേഹം മാപ്പുപറഞ്ഞത്. ബോറിസ് ജോൺസൺ പാർട്ടിയിൽ പ​ങ്കെടുത്തോ ഇ​ല്ലയോ എന്ന് കൃത്യമായ മറുപടി നൽകണമെന്നായിരുന്നു ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെയും പ്രതിപക്ഷമായ ലേബർപാർട്ടിയിലെയും അംഗങ്ങളുടെ ആവശ്യം.

അതേസമയം പാർട്ടിയിൽ ബോറിസ് ജോൺസണും ഭാര്യയും പ​ങ്കെടുത്തിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാക്കളടക്കം നൂറോളംപേരാണ് കടുത്ത ലോക്ഡൗണിനിടെ പരിപാടിയിൽ പ​​​ങ്കെടുത്തത്. വീട്ടിനു പുറത്ത് ഒന്നിലേറെ ആളുകൾ കൂടുന്നത് കർശനമായി നിരോധിച്ച സമയമായിട്ടും നിയമംലംഘിച്ചതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതി​രായ പ്രതിഷേധത്തിന് കാരണം. സർക്കാരിലെ നിരവധി അംഗങ്ങൾ പാർട്ടിയിൽ പ​ങ്കെടുത്തതായാണ് അന്വേഷണത്തിൽ ക​ണ്ടെത്തിയത്.

Tags:    
News Summary - UK PM Johnson admits attending party during lockdown, apologises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.