ബ്രിട്ടീഷ് പ്രാദേശിക തെരഞ്ഞെടുപ്പ്: ബോറിസ് ജോൺസണ് തിരിച്ചടി

ലണ്ടൻ: പ്രാദേശിക തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേതൃത്വം നൽകുന്ന കൺസർവേറ്റിവ് പാർട്ടിക്ക് തിരിച്ചടി.

ലണ്ടനിൽ കൺസർവേറ്റിവ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിപക്ഷമായ ലേബർ പാർട്ടിയാണ് വിജയിച്ചത്. വിജയം പൊതുതെരഞ്ഞെടുപ്പിന്റെ ചവിട്ടുപടിയാണെന്ന് ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ പറഞ്ഞു. വെസ്റ്റ്മിൻസ്റ്റർ, വാൻഡ്സ് വർത്, ബാർണെറ്റ് എന്നിവിടങ്ങളിലാണ് ലേബർ പാർട്ടി വിജയിച്ചത്.

ഇംഗ്ലണ്ടിലെ 140 കൗൺസിലിലും സ്കോട്‍ലൻഡിൽ 32ഉം വെയ്ൽസിൽ 22 ഉംകൗൺസിലിലേക്കാണ് പ്രാദേശിക തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് നിയന്ത്രണം ലംഘിച്ച് വിരുന്ന് നടത്തിയതോടെയാണ് ബോറിസ് ജോൺസന്റെ ജനസമ്മതി ഇടിഞ്ഞത്.

Tags:    
News Summary - UK PM Boris Johnson loses control of key London stronghold of Wandsworth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.