ഷാങ് യൂക്സിയ
ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും നിയമങ്ങളും ലംഘിച്ചതിന് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു. പ്രസിഡന്റ് ഷി ജിൻ പിങ്ങിെന്റ നേതൃത്വത്തിലുള്ള സെൻട്രൽ മിലിട്ടറി കമീഷൻ (സി.എം.സി) വൈസ് ചെയർമാൻ ജനറൽ ഷാങ് യൂക്സിയ, സി.എം.സി അംഗം ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെയാണ് അന്വേഷണം.
കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അന്വേഷണമെന്ന് പ്രതിരോധ മന്ത്രാലയം ഹ്രസ്വമായ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പീപ്ൾസ് ലിബറേഷൻ ആർമിയിലെ (പി.എൽ.എ) ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ജനറൽ ഷാങ് യൂക്സിയ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര കേന്ദ്രമായ പോളിറ്റ്ബ്യൂറോയിലും അംഗമാണ് ഷാങ്. നടപടി ചൈനീസ് സൈനിക വൃത്തങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.