അബദ്ധത്തിൽ കോവിഡ്​ വാക്​സിൻ നൽകിയ രണ്ടു നവജാത ശിശുക്കൾ ആശുപത്രിയിൽ

ബ്രസീലിയ: അബദ്ധത്തിൽ കൊറോണ വൈറസ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയ നവജാത ശിശുക്കൾ ആശുപത്രിയിൽ. ബ്രസീലിലാണ്​ സംഭവം.

രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനും നാലുമാസം പ്രായമായ ആൺകുഞ്ഞിനുമാണ്​ ഫൈസറിന്‍റെ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകിയത്. ഡിഫ്​തീരിയ, ​െടറ്റനസ്​, ഹെപ്പറ്റൈറ്റിസ്​ തുടങ്ങിയവയുടെ പ്രതിരോധ കുത്തിവെയ്​പ്പെടുക്കാൻ കൊണ്ടുവന്നതായിരുന്നു കുഞ്ഞുങ്ങളെ. ഫൈസർ വാക്​സിൻ നൽകിയതിന്​ പിന്നാലെ രണ്ടു കുഞ്ഞുങ്ങൾക്കും ​ആരോഗ്യപ്രശ്​നങ്ങളുണ്ടായി. തുടർന്ന്​ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞുങ്ങൾക്ക്​ വാക്​സിൻ മാറി നൽകിയ നഴ്​സിനെ ജോലിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു. ഇവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

വിവിധ രാജ്യങ്ങളിൽ അഞ്ചുവയസിന്​ മുകളിലുള്ള കുഞ്ഞുങ്ങൾക്ക്​ ഫൈസർ വാക്​സിൻ നൽകുന്നുണ്ട്​. ബ്രസീൽ ഹെൽത്ത്​ റെഗുലേറ്റർമാരായ അൻവിസ ഫൈസർ 12 വയസിന്​ മുകളിലുള്ളവർക്ക്​ ​ൈഫസർ വാക്​സിന്​ അനുമതിയും നൽകിയിരുന്നു. 

Tags:    
News Summary - Two infants hospitalised in Brazil after getting Pfizer shots by mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.