അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗിവത് സീവിൽ ജൂത ആഘോഷത്തിനിടെ സിനഗോഗ്​ തകർന്ന്​ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ആംബുലൻസിലേക്ക്​ മാറ്റുന്നു

വെസ്റ്റ്ബാങ്കിൽ സിനഗോഗ്​ തകർന്ന്​ രണ്ട്​ മരണം; 100ലേറെ പേർക്ക്​ പരിക്ക്​​

ജറൂസലം: ഇസ്രായേൽ കൈയേറി ജൂത കുടിയേറ്റ മേഖലയാക്കിയ ഫലസ്​തീനിലെ ഗിവത് സീവിൽ നിർമാണത്തിലിരുന്ന ജൂത ആരോധനാലയമായ സിനഗോഗ്​ തകർന്ന്​ രണ്ട്​ വിശ്വാസികൾ മരണ​പ്പെട്ടു. 100ലേറെ പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ ദേശീയ ആംബുലൻസ് സർവിസ്​ വിഭാഗം അറിയിച്ചതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​്​തു.

അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത വാസസ്ഥലത്ത് നിർമ്മാണത്തിലിരുന്ന സിനഗോഗിന്‍റെ ഗ്രാൻഡ്സ്റ്റാൻഡ് ഇടിഞ്ഞുവീഴുകയായിരുന്നു. ജൂത ആഘോഷദിനങ്ങളായ ഷാവൂത്തിനോടനുബന്ധിച്ച്​ 650 വിശ്വാസികൾ സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വക്താവ് പറഞ്ഞു. ആംബുലൻസുകളും സൈനിക ഹെലികോപ്റ്ററുകളും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.

ഗ്രാൻഡ്സ്റ്റാൻഡ് തകർന്ന്​ വിശ്വാസികളുടെ ദേഹത്ത്​ പതിക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട്​ നിരവധി പേർ നിലത്തുവീണു. ഇവർക്ക്​ ചവി​േട്ടറ്റതാണ്​ പരിക്കേറ്റവരുടെ എണ്ണം വർധിക്കാനിടയായത്​.

ഭാഗികമായി നിർമിച്ച സിനഗോഗിലാണ് പരിപാടി നടന്നത്. കെട്ടിടത്തിന്​ പെർമിറ്റ്​ ഉണ്ടായിരുന്നി​െല്ലന്നും സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്നും ​അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. കെട്ടിടം സുരക്ഷിതമല്ലെന്ന് ഔദ്യോഗിക മുന്നറിയിപ്പ്​ നൽകിയിരുന്നതായി ​മേയർ അറിയിച്ചു.

രണ്ടാഴ്ച മുമ്പ്​ വടക്കൻ ഇസ്രായേലിൽ ജൂതപുരോഹിതന്‍റെ സമാധിസ്​ഥലത്ത്​ തിക്കിലും തിരക്കിലും 45 പേർ മരിച്ചിരുന്നു. ഗിവത് സീവിൽ നടന്ന അപകടത്തിന്​ ഉത്തരവാദികളായവരെ അറസ്റ്റ്​ ചെയ്യുമെന്ന്​ ജറുസലം പൊലീസ് മേധാവി ഡോറോൺ ടർ‌ഗമാൻ മാധ്യമങ്ങ​േളാട്​ പറഞ്ഞു.

Tags:    
News Summary - Two dead, dozens hurt in Israeli synagogue accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.