പെഷാവർ: ഖൈബർ പഖ്തുൻഖ്വ പ്രവിശ‍്യയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ മുതിർന്ന ഉദ‍്യോഗസ്ഥനടക്കം മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു.
ആദ്യ സ്ഫോടനം നടന്നത് ഘുൽമിന പൊലീസ് ചെക്ക് പോസ്റ്റിലേക്ക് വരുകയായിരുന്ന എസ്.പി അസദ് സുബൈറിന്റെ സംഘത്തെ തീവ്രവാദികൾ റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. .
അതേസമയം, ഖൈബർ പഖ്തൂൻഖ്വ പ്രവിശ‍്യയിൽ സൈന്യം എട്ട് തഹ്‍രീകെ താലിബാൻ പാകിസ്താൻ’ തീവ്രവാദികളെ വധിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
ടാൻക് ജില്ലയിൽ പെൺകുട്ടികൾക്കുള്ള പുതിയ പ്രൈമറി സ്കൂൾ അജ്ഞാതർ സ്ഫോടനത്തിൽ തകർത്തു. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.